Click to learn more 👇

അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിച്ചു, കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; അദ്ധ്യാപകന്‍ പിടിയില്‍


മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അദ്ധ്യാപകന്‍ അറസ്റ്റില്‍.

വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് (29) ആണ് അറസ്റ്റിലായത്.  മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ .  സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

കഴിഞ്ഞ മൂന്നാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തുവെച്ചാണ് അധ്യാപകൻ കുട്ടിയെ കയറിപിടിച്ചത്.  തുടർന്ന് അഞ്ചാം ക്ലാസുകാരിയെ  സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു.  നിലവിളിച്ചതോടെ പ്രതി കുട്ടിയെ വിട്ടയച്ചു.  തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.  അധ്യാപകന്റെ ഭീഷണിയെ തുടർന്ന് അടുത്ത ദിവസങ്ങളിൽ കുട്ടി സ്‌കൂളിൽ പോയിരുന്നില്ല.  

തുടർന്ന് സ്‌കൂളിലെത്തിയ കുട്ടിയോട് അധ്യാപിക അന്വേഷിച്ചപ്പോഴാണ് പീഡനശ്രമം നടന്ന വിവരം അറിയുന്നത്.

ഇതോടെ പ്രധാന അധ്യാപകൻ പോലീസിൽ പരാതി നൽകി. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു.  എന്നാൽ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടി.  

പോക്‌സോ പ്രകാരമാണ് സവാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോലീസ് മഞ്ചേരി കോടതിയിൽ ഹാജരാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.