Click to learn more 👇

റിച്ച്‌ ഡാ! ഒരു കോടിയുടെ സ്വര്‍ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയയാള്‍ കരിപ്പൂരില്‍ അറസ്റ്റില്‍, കസ്റ്റംസ് 'കാണാത്ത' സ്വര്‍ണം പിടിച്ചത് പുറത്ത് നിന്ന പൊലീസ്

 


മലപ്പുറം: ദുബായിൽ നിന്ന് സ്വർണം പൂശിയ പാന്റും ഷർട്ടും ധരിച്ച് എത്തിയ വടകര സ്വദേശി കെ.എം.മുഹമ്മദ് സഫ്‌വാൻ (37) കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടിയിലായി.

വസ്ത്രത്തിൽ തേച്ച നിലയിൽ കണ്ടെത്തിയ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി.  ഇന്നലെ രാവിലെ 8.30ന് ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തി കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ സഫ്വാനെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പിടികൂടിയത്.

സഫ്‌വാൻ ധരിച്ചിരുന്ന പാന്റും അകത്തെ ബനിയനും ബ്രീഫുകളും ഉള്ളിൽ സ്വർണ്ണ മിശ്രിതം പുരട്ടിയ നിലയിലായിരുന്നു. സ്വർണം കലർന്ന വസ്ത്രങ്ങളുടെ ഭാഗങ്ങൾ മുറിച്ച് തൂക്കിയപ്പോൾ 2.205 കിലോഗ്രാം ഭാരം രേഖപ്പെടുത്തി.  

വസ്ത്രത്തിൽ നിന്ന് കുറഞ്ഞത് 1,750 കിലോഗ്രാം സ്വർണ്ണം വേർതിരിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1.7 കിലോഗ്രാം സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.  ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന സ്വർണക്കടത്തിന്റെ 12-ാമത്തെ കേസാണിത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.