Click to learn more 👇

നാലെണ്ണം വീശിയപ്പോള്‍ പാപ്പാന്‍ ഔട്ട് ഒഫ് കണ്‍ട്രോള്‍; പാപ്പാനെ പിടിക്കാന്‍ നാലുപേര്‍, ഒടുവില്‍ സംഭവിച്ചത്; വീഡിയോ കാണാം


 

തൃശൂർ: എഴുന്നള്ളിപ്പിന് ആനയുമായി പാപ്പാന്‍ എത്തിയത് കാലുകള്‍ നിലത്തുറയ്ക്കാതെ. നിശ്ചലനായി നിൽക്കുന്ന പാപ്പനെ കണ്ട് ഞെട്ടിയ സംഘാടകർ ആനയുടെ അടുത്ത് കസേരയിൽ ഇരുത്തി.

ഒടുവിൽ എഴുന്നെള്ളിപ്പ് അവസാനിച്ചപ്പോളാണ്  സംഘാടകരുടെയും  ഉത്സവപ്രേമികളുടെയും ശ്വാസം നേരേ വീണത്. പാപ്പാൻ നല്ല ഓവർ ആയിരുന്നെങ്കിലും ആന ശാന്തനായി നിന്നു.

തൃശൂർ പെരുമ്പിലാവിന് സമീപമുള്ള ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനിടെയാണ് പാപ്പാന്റെ നൃത്തവും തുടർന്നുള്ള കലാ പരിപാടികളും അരങ്ങേറിയത്.  

ഉച്ചവരെ പാപ്പാൻ പച്ചയായിരുന്നു  ഉച്ചഭക്ഷണത്തിനുള്ള വഴിയിൽ ബാറിൽ കയറി നന്നായി വീശി. വിചാരിച്ചിടത്ത് കാലുറച്ചില്ലങ്കിലും  ഉത്സവപ്പറമ്പിലെ ആനയുടെ അടുത്തെത്തി.  

വന്നയുടൻ ആനയുടെ കൊമ്പിൽ പിടിച്ച് നൃത്തം തുടങ്ങി. വിട്ടാൽ താഴെ വീഴുന്ന അവസ്ഥ. കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ സംഘാടകർ ഇടപെട്ടു. മൂന്നുനാലു പേർ പാപ്പാനെ ഇടത്തുനിന്നും വലത്തുനിന്നും പിടിച്ചു. ഇതിനിടയിൽ പാപ്പാനെ  ആനയുടെ സമീപത്തുള്ള കസേരയിൽ കുറച്ചുനേരം ഇരുത്തി.

ഒടുവിൽ ഒരു കുഴപ്പവുമില്ലാതെ എഴുന്നെള്ളിപ്പ് പൂർത്തിയായപ്പോൾ സംഘാടകർക്ക് ആശ്വാസമായി.  

പാപ്പാൻ  ആകെ കൈവിട്ട അവസ്ഥയിലാണ് എന്ന് ആന മനസിലാക്കിയെന്നു തോന്നുന്നു പൂർണമായും ശാന്തനായിരുന്നു ആന. എഴുന്നെള്ളിപ്പിന്‌ ശേഷം മറ്റൊരു പാപ്പാനെ കൊണ്ടുവന്നാണ് ആനയെ തിരികെ കൊണ്ടുപോയത്.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.