50 ഏക്കർ വനം കത്തിനശിച്ചു. വിതുര ഫയർഫോഴ്സ്, പാലോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ, വാച്ചർമാർ തുടങ്ങിയവർ തീയണച്ചു.
പകൽ 11 മണിയോടെയാണ് തീ ആളിപ്പടരുന്നത് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ അറിയിക്കുകയും അവർ അറിയിച്ചതിനെ തുടർന്ന് വിതുര ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയും ചെയ്തു. എടിഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വനത്തിലാണ് അപകടം.
കാട്ടുതീ പൂർണമായും അണച്ചതായി വനപാലകർ അറിയിച്ചു. ശക്തമായ ചൂടും കാറ്റും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കാട്ടുതീ വൻതോതിൽ പടരുന്ന സാഹചര്യം ഒഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് അധികൃതർ.