Click to learn more 👇

പരാതിയുമായി കയറി ഇറങ്ങി മടുത്തു, തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസില്‍ തോക്കുമായി യുവാവ്, ജീവനക്കാരെ ബന്ദിയാക്കി ഓഫീസ് പൂട്ടിയിട്ടു


തിരുവനന്തപുരം: തലസ്ഥാനത്തെ സർക്കാർ ഓഫീസിൽ തോക്ക് ചൂണ്ടി യുവാവിന്റെ  ഭീഷണി.  വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷനിൽ പെല്ലറ്റ് തോക്കുമായാണ് അമരവിള സ്വദേശി മുരുകൻ എത്തിയത്.

കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായി എത്തിയ യുവാവ് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതിനുശേഷം ജീവനക്കാരെ ഓഫീസിനുള്ളിൽ പുറത്തുനിന്നും പൂട്ടുകയും ചെയ്തു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് യുവാവ് തോക്കുമായി ഓഫീസിലെത്തിയത്.  കനാലിൽനിന്ന് വെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി.  

വെള്ളം തുറന്നുവിടാത്ത പഞ്ചായത്ത് അടച്ചുപൂട്ടുക എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡും കൈയിൽഉണ്ടായിരുന്നു.  

വെങ്ങാനൂർ പഞ്ചായത്തിലേക്ക് കനാൽ വെള്ളം എത്താത്തതിനാൽ കർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് മുരുകൻ പറഞ്ഞു.  പ്രതിഷേധവുമായി എത്തിയ മുരുകൻ മിനി സിവിൽ സ്റ്റേഷൻ ഓഫീസിന്റെ ഗേറ്റ് പൂട്ടി പ്രതിഷേധിച്ചു.  ഇതോടെ സംഭവമറിഞ്ഞ പൊലീസ് ഇയാളിൽ നിന്ന് തോക്ക് പിടിച്ചെടുത്ത് ബന്ദികളാക്കിയ ജീവനക്കാരെ മോചിപ്പിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.