കേസ് ഒത്തുതീർപ്പാക്കിയെന്ന ഈ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞു.
കേസിന്റെ സ്‌റ്റേ നീക്കിയ കോടതി ഹർജി വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവച്ചു.
കേസ് റദ്ദാക്കണമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ആവശ്യം. കോടതിയിൽ എങ്ങനെയാണ് തെറ്റായ സത്യവാങ്മൂലം നൽകിയതെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. കോടതിയില്‍ തട്ടിപ്പ് നടത്തുന്നത് അതീവ ഗുരുതരമാണെന്ന് ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി.
ഹർജിയിൽ ഉണ്ണി മുകുന്ദൻ ഈ മാസം 17ന് വിശദീകരണം നൽകണം. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ.
കേസിന്റെ തുടർനടപടികൾ ഹൈക്കോടതി രണ്ട് വർഷത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. യുവതി നൽകിയ നല്‍കിയ സ്വകാര്യ അന്യായത്തില്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നേരത്തെ നടനെതിരെ കേസെടുത്തത്.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയത്. സിനിമയുടെ കഥ പറയാൻ ഉണ്ണിമുകുന്ദൻ ക്ഷണിച്ചപ്പോൾ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
2018 ഓഗസ്റ്റ് 23-ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15-ന് പരാതി നല്‍കിയിരുന്നു.
Tag:-kerala latest news | celebrity news updates | kochi local news | Breaking news kerala | Eranakulam istrict news