Click to learn more 👇

വിവാഹാലോചന പരസ്യം നല്‍കിയയാളുടെ സഹതാപം പിടിച്ചുപറ്റാന്‍ ശാലിനി പറഞ്ഞത് പച്ചക്കള്ളങ്ങള്‍, തട്ടിയത് നാല്‍പ്പത്തിയൊന്ന് ലക്ഷം രൂപ


കോങ്ങാട്: വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നവവധു ചമഞ്ഞ ഭര്‍തൃമതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട്ട് ഷിബു വിലാസത്തിൽ ശാലിനിയാണ് (31) അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് കടമ്പഴിപ്പുറം സ്വദേശി സരിൻകുമാർ (37) നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ ആദ്യവാരമായിരുന്നു സംഭവം.  ഭർത്താവിനൊപ്പം കടം വാങ്ങി വാടക വീട് എടുത്താണ് തട്ടിപ്പ് നടത്തിയത്. ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചെന്ന് വിശ്വസിപ്പിച്ച് വിവാഹാലോചന പരസ്യം നൽകിയയാളുടെ സഹതാപം പിടിച്ചുപറ്റിയാണ് തട്ടിപ്പ്. 

ചികിത്സാ ചെലവിനായി എടുത്ത കടം വീട്ടാനെന്ന പേരിലാണ് പണം ആവശ്യപ്പെട്ടത്. പരാതിക്കാരൻ പലതവണ പണം നൽകി പണം തീർന്നതോടെയാണ് തട്ടിപ്പു മനസിലാക്കി പോലീസിനെ സമീപിച്ചത്.  

തുടർന്നുള്ള അനേഷണത്തി ഭർത്താവ് അറസ്റ്റിലായതോടെ യുവതി ഒളിവിൽ പോയി. സംസ്ഥാനത്ത് സമാനമായ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ശാലിനിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, കോങ്ങാട് സി.ഐ വി.എസ്.മുരളീധരന്‍, എസ്.ഐ കെ.മണികണ്ഠന്‍, സി.പി.ഒ.മാരായ സജീഷ്, സുദേവന്‍, അനിത, ലതിക എന്നിവരുടെ നേതൃത്വത്തിലാണ് കേസെടുത്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.