Click to learn more 👇

സ്വര്‍ണം കഴിഞ്ഞാല്‍ കള്ളന്മാര്‍ക്ക് ഇഷ്ടം ചക്ക, ഒരു പ്ളാവില്‍ നിന്ന് ഒറ്റ രാത്രി കടത്തിയത് 55 എണ്ണം



കോട്ടയം:-  കൃഷിക്കാർ സൂക്ഷിച്ചാൽ നന്നായിരിക്കും.  വിളകൾ നോക്കി കള്ളന്മാർ കറങ്ങുന്നു.

കപ്പയും ചേനയും പടവലവും ചക്കയും തേങ്ങയും മാങ്ങയുമെല്ലാം 'ചുണ്ടും'.  പിന്നെ വിപണി വിലയ്ക്ക് വിൽക്കുന്നതാണ് രീതി.  ചിങ്ങവനം, പാമ്പാടി, മണിമല, പാലാ, തുടങ്ങിയ പ്രദേശങ്ങളിൽ കാർഷിക വിളകൾ മോഷണം പോയിട്ടുണ്ട്.

ഉയർന്ന വിലയും കാർഷിക വിളകളുടെ വിപണിയിൽ ലഭ്യതക്കുറവും മോഷണത്തിന് ഇടയാക്കുന്നു. കർഷകന്റെ പകൽ സമയത്തെ അധ്വാനവും പണവും ഒറ്റ രാത്രികൊണ്ട് മോഷ്ടാവ് അപഹരിക്കുന്നു.  കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുഴിമറ്റത്ത് നിന്ന് 55 ചക്കകൾ മോഷണം പോയിരുന്നു.  

കോഴിമറ്റം കലേഷ് ഭവനിൽ കുട്ടപ്പനും ഓമനയും പാട്ടകർഷകരായ കൃഷിത്തോട്ടത്തിലെ പ്ലാവിൽനിന്നാണ് ചക്ക മോഷ്ടിച്ചത്.  പോലീസിൽ പരാതി നൽകി. വർഷങ്ങളായി ഇവർ ഇവിടെ കൃഷി ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഇവരുടെ പറമ്പിൽ നിന്ന് കാർഷിക വിളകൾ മോഷണം പോകുന്നത്.  

കഴിഞ്ഞ ഡിസംബറിലാണ് കപ്പ മോഷ്ടിച്ചത്. മാസങ്ങൾക്കുമുമ്പ് കറുകച്ചാൽ, പാമ്പാടി ഭാഗങ്ങളിലും ഇതേ രീതിയിൽ കപ്പ മോഷണം പോയിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.