Click to learn more 👇

മെഡി. കോളേജില്‍ ആദിവാസി യുവാവിന്റെ തൂങ്ങിമരണം: സുരക്ഷാജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ചെന്ന് കുടുംബം


കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം.

വയനാട് മേപ്പാടി പാറവയൽ കോളനിയിലെ വിശ്വനാഥിന്റെ (46) മരണത്തിൽ ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാർക്കെതിരെയാണ് പരാതി ഉയർന്നത്.

വിശ്വനാഥൻ ആശുപത്രിയിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന് സെക്യൂരിറ്റി ജീവനക്കാർ ആരോപിച്ചിരുന്നുവെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തതായും യുവാവിന്റെ അമ്മായിയമ്മ ലീല മാധ്യമങ്ങളോട് പറഞ്ഞു.  മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിൽ വിശ്വനാഥന് മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണം നടന്നതെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ലീല പറഞ്ഞു.

ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ വിശ്വനാഥനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. തിരച്ചിലിനിടെ ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.