Click to learn more 👇

വിദേശത്ത് നിന്നുപോലും കേരളത്തിലേക്ക് യുവതികളെ എത്തിച്ച്‌ പെണ്‍വാണിഭം; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍; രണ്ട് യുവതികളെ മോചിപ്പിച്ചു



കോഴിക്കോട്: ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. മുഖ്യ നടത്തിപ്പുകാരായ കൊടുവള്ളി വാവാട് കടലാംകുഴി ടി.പി. കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി. ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്രിശെല്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്.

കോവൂർ അങ്ങാടിക്ക് സമീപത്തെ ഫ്ലാറ്റിൽ മൂന്ന് മാസമായി പെൺവാണിഭം നടത്തിയിരുന്ന സംഘത്തെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

നേപ്പാൾ, തമിഴ്‌നാട് സ്വദേശികളായ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം യുവതികളെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. നഗരത്തിലെ മസാജ് പാർലറിൽ നടന്ന അടിപിടിയിൽ ഇടപാടുകാരന്റെ ഫോണ്‍ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഈ കേസിലെ പ്രതികൾ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകരാണ്.

അന്യസംസ്ഥാനക്കാരായ യുവതികൾ സ്ഥിരമായി പെൺവാണിഭ കേന്ദ്രത്തിലെത്തുകയും ഇവിടെനിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ജാർഖണ്ഡ്, ഒഡീഷ, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്ലാറ്റുകളിലെത്തിച്ചാണ് ഇടപാട് നടത്തുന്നത്.

വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ അസി.കമ്മിഷണര്‍ കെ. സുദര്‍ശന്‍ പറഞ്ഞു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നിലാലു, എസ്.ഐ. സദാനന്ദന്‍, സീനിയര്‍ സി.പി.ഒ. ബിന്ദു, സി.പി.ഒ.മാരായ വിനോദ്കുമാര്‍, പ്രജീഷ്, ശ്രീലേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം റെയ്ഡില്‍ പങ്കെടുത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.