Click to learn more 👇

കിട്ടിയതൊന്നും പോര, ഇനിയും പണം വേണമെന്ന് യുവജന കമ്മിഷന്‍, ശമ്ബളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലെന്ന് കത്തയച്ചു


തിരുവനന്തപുരം: യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് കാണിച്ച് കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ധനവകുപ്പിന് കത്തയച്ചു.

ചിന്തയുടെ ശമ്പള കുടിശ്ശികയടക്കമുള്ള പണമാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ 18 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.

കഴിഞ്ഞ ബജറ്റിൽ 76.06 ലക്ഷം രൂപയാണ് യുവജന കമ്മിഷന് അനുവദിച്ചത്. ഇത് തികയാതെ വന്നതോടെ ഡിസംബറിൽ 9 ലക്ഷം രൂപ വീണ്ടും അനുവദിച്ചു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.  സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോളാണ് വെള്ളാനയായി യുവജന കമ്മിഷന്‍ നിലകൊള്ളുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പള കുടിശ്ശിക വേണമെന്ന ചിന്തയുടെ ആവശ്യം വൻ വിവാദമായിരുന്നു. കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത അയച്ച കത്തിനെ തുടർന്നാണ് എട്ടര ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.  

വിഷയം ചർച്ചയായതോടെ താൻ കത്തയച്ചിട്ടില്ലെന്നും അങ്ങനെയൊരു കത്തുണ്ടെങ്കിൽ പുറത്തുവിടണമെന്നും ചിന്ത മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇത്രയും വലിയ തുക കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്നും ചിന്ത പറഞ്ഞിരുന്നു.  എന്നാൽ കത്ത് പുറത്തുവന്നതിന് ശേഷം വിഷയത്തിൽ പ്രതികരിക്കാൻ ചിന്ത തയ്യാറായിട്ടില്ല.

കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കത്തയച്ചു.  2022 ഓഗസ്റ്റ് 22-ന് ഈ കത്ത് എം ശിവശങ്കര്‍ തുടര്‍ നടപടിക്കായി അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച്‌ ഉത്തരവിറക്കിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.