Click to learn more 👇

ക്ഷേമ പെന്‍ഷന്‍; ഡിസംബര്‍ മാസത്തെ കുടിശ്ശിക അനുവദിച്ച്‌ ഉത്തരവായി, ഇന്ന് മുതല്‍ വിതരണം ചെയ്യും


തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശ്ശിക ഇനത്തിൽ ഒരു മാസത്തെ തുക അനുവദിച്ച് സംസ്ഥാന സർക്കാർ.

രണ്ടു മാസത്തെ കുടിശികയില്‍ ഡിസംബറിലെ പെന്‍ഷനാണ് അനുവദിച്ചത്. ഇന്ന് മുതൽ പെൻഷൻ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു.

സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്.  2000 കോടി വായ്പ ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള പണം മാത്രമാണ് ഇതുവരെ ലഭിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.