Click to learn more 👇

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി ഒന്നിച്ച്‌ താമസിച്ച വിവാഹിതയായ യുവതി കൊല്ലപ്പെട്ട നിലയില്‍, മരണകാരണം തലയ്‌ക്കേറ്റ അടി


പന്തളം: വാടകവീട്ടിൽ മർദനമേറ്റ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണകാരണം തലയ്ക്കടിയേറ്റതാണെന്ന് പോലീസ്.

 കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പുന്തല തുളസി ഭവനിൽ സജിത കൊല്ലപ്പെട്ടത്.  ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഒളിവിലാണ്. കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം പരിശോധിച്ചപ്പോൾ തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. ഇവർക്കൊപ്പം ഏറെ നാളായി താമസിച്ചിരുന്ന പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ പൊലീസ് തിരയുന്നു.

വിവാഹിതയായ സജിത ഏറെ നാളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. തിരുവല്ലയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്ന യുവതി ഫെയ്സ്ബുക്ക് വഴിയാണ് തിരുവനന്തപുരം സ്വദേശി ഷൈജുവുമായി അടുപ്പത്തിലായത്. തുടർന്ന് വാടക വീട്ടിലായിരുന്നു ഒരുമിച്ച് താമസിച്ചിരുന്നത്.  സമീപത്തെ വീട്ടുകാരുമായി അടുത്ത ബന്ധം ഇവര്‍ പുലര്‍ത്തിയിരുന്നില്ല. സജിതയ്ക്ക് പരിക്കേറ്റതായി സുഹൃത്തുക്കള്‍ അറിയിച്ചത് പ്രകാരമാണ് പൊലീസ് വീട്ടിലെത്തിയത്.

  വീട്ടിലെത്തിയ പോലീസ് സജിതയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പരിശോധനയിൽ യുവതിയുടെ തലയിൽ മരക്കഷണം കണ്ടെത്തി.  കാണാതായ ഷൈജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.  സുഹൃത്തുക്കളെ വീട്ടിലേക്ക് വരാന്‍ വിളിച്ച ശേഷമാണ് യുവാവ് മുങ്ങിയത്.

  മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.