ഈ മാസം രണ്ടാം തീയതി എറണാകുളം കങ്ങരപ്പടിയിലായിരുന്നു അപകടം. പൈപ്പ് മാറ്റാൻ വാട്ടർ അതോറിറ്റി എടുത്ത കുഴിയിൽ ഇരുചക്രവാഹനം വീണാണ് അപകടം. സംഭവത്തിൽ കങ്ങരപ്പടി സ്വദേശി ശ്യാമിൽ സുനിൽ ജേക്കബിന് ഗുരുതരമായി പരിക്കേറ്റു. കുഴിയിൽ വീണ ശ്യാമിലിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്യാം.
ജല അതോറിറ്റി കൃത്യമായി കുഴി മൂടിയില്ലെന്നും മുന്നറിയിപ്പ് ബോർഡ് പോലും സ്ഥലത്ത് സ്ഥാപിച്ചിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷം അധികൃതര്‍ എത്തി അപായ സൂചന വച്ചു പിന്നീടാണ് കുഴിമൂടിയതെന്നും ആരോപണമുണ്ട്.