Click to learn more 👇

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശശിയും ഓമനയും മുറി നല്‍കിയത് മണിക്കൂര്‍ റേറ്റിന്, കൊള്ളരുതായ്മകള്‍ കാട്ടിക്കൂട്ടിയത് അതിപ്രശസ്ത ദേവീക്ഷേത്രത്തിന് തൊട്ടടുത്ത്


തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഹിൽപാലസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. ഗോപകുമാറും സംഘവും  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശചെയ്ത് നല്‍കിയ സംഭവത്തില്‍ ലോഡ്ജ് ഉടമയെയും നടത്തിപ്പുകാരിയെയും അറസ്റ്റുചെയ്തു.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപത്തെ ശ്രീ മുകാംബിക ലോഡ്ജ് ഉടമ ശശി (63), ഏരൂർ പാമ്പാടിത്താഴം കോളനിയിൽ താമസിക്കുന്ന ഓമന (54) എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് പറയുന്നതിങ്ങനെ: ചെമ്ബ് കാട്ടിക്കുന്ന് സ്വദേശി ചിറ്റേത്ത് അഖില്‍രാജ്(19) കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്.  

മണിക്കൂറിന് 1000 , 1500 രൂപയ്ക്കുമാണ് വില പേശി ഇരുവരും ലോഡ്ജ് മുറി വാടകയ്ക്ക് കൊടുത്തത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതി അഖിൽരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.