Click to learn more 👇

ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്‌നയുടെ മൊഴി; കോഴപ്പണം ആറ് കോടിയെന്ന് വെളിപ്പെടുത്തല്‍


കൊച്ചി: ലൈഫ് മിഷൻ കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴി ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചു. ആറ് കോടി രൂപയാണ് കൈക്കൂലിയെന്ന് സ്വപ്‌ന സുരേഷ് ജയിലിൽ ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു.

ഖാലിദിന് നൽകിയ 3.80 കോടി രൂപ മാത്രമല്ല കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ഇതോടെ വ്യക്തമായി. ഇതാണ് ലൈഫ് മിഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇഡിയെ പ്രേരിപ്പിച്ചത്.

'സരിത്താണ് ശിവശങ്കറിന്റെ അടുക്കലേക്ക് കൊണ്ടുപോയതെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്റെ ചുമതലയുള്ള ആളായി ശിവശങ്കറിനെ പരിചയപ്പെടുത്തി. മേൽനോട്ടം ഉണ്ടായിരുന്നതായി കരുതുന്നു. ആ ഓഫീസിലേക്ക് യുവി ജോസിനെ വിളിച്ചുവരുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി.  ജോസിനെ രണ്ടോ മൂന്നോ തവണ കണ്ടിരുന്നതായും സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.

ലൈഫ് മിഷൻ കേസും സിബിഐ അന്വേഷിക്കുന്നുണ്ട്. എം.ശിവശങ്കറിനെയും ചോദ്യം ചെയ്തു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി സിബിഐ സൂചിപ്പിച്ചിട്ടില്ല.  എങ്കിലും ശിവശങ്കറിന്റെ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കേരളത്തിലെ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി യു.എ.ഇ. റെഡ്ക്രസന്റ് അതോറിറ്റിയുമായി ലൈഫ്മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് 2019 ജൂലായ് 11-ന്. റെഡ്ക്രസന്റിന്റേതായിരുന്നു സഹായ വാഗ്ദാനം.

റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുള്‍ റഹ്‌മാന്‍ യൂസഫ് അലി ബിന്‍ സുല്‍ത്താനും ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.