Click to learn more 👇

എസ് എഫ് ഐ വനിതാ നേതാവിനെ ഡി വൈ എഫ് ഐ നേതാവ് ബൈക്കിന് ഇടിച്ചു വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ചെന്ന് പരാതി


ഹരിപ്പാട്: എസ്.എഫ്.ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനിയെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാവ് ബൈക്കിന് ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിച്ചതായി പരാതി.

കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ ചിന്നുവാണ് മർദനത്തിന് ഇരയായത്.

ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചിന്നു പറഞ്ഞു ഇന്നലെ വൈകിട്ട് 5.15 ഓടെ കുമാരപുരത്തു മുണ്ടൊലി അമ്ബലത്തിനു സമീപമായിരുന്നു സംഭവം. തലയ്ക്കും ദേഹത്തും പരിക്കേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് ചിന്നു.  ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സി.പി.എം ഏരിയ നേതൃത്വത്തിനും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു.  പരാതി ഡി.വൈ.എഫ്.ഐ നിയോഗിച്ച കമ്മിഷൻ അന്വേഷിക്കുന്നതിനിടെയാണ് ആക്രമണം.  സംഭവത്തിൽ ചിന്നു പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.