മുട്ടിൽ ഓട്ടോ ഡ്രൈവറായ എടപ്പെട്ടി വാകൻ വളപ്പിൽ വി വി ഷരീഫ് (50), ഇടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. ഇതേ കോളനിയിലെ ശാരദ ഗുരുതരമായാ പരിക്കേറ്റ് ചികിത്സയിലാണ്.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ശാരദയെ ഉടൻ മേപ്പാടി വിംസിലേക്ക് കൊണ്ടുപോകും.
പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ ഓട്ടോറിക്ഷ ഇടിച്ചു തുടർന്ന് എതിരെ വന്ന കെഎസ്ആർടിസിയിൽ ഇടിച്ചാണ് അപകടം. ശേഷം ബസ് സ്കൂട്ടറിൽ ഇടിക്കുകയും സ്കൂട്ടർ യാത്രക്കാരനായ ശ്രീജിത്തിന് നിസാര പരിക്കേൽക്കുകയും ചെയ്തു.