മരിച്ചെന്ന് കരുതി ബന്ധുക്കൾ അടക്കം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവർ റഫീഖ് ഷെയ്ഖ് (60) ആണ് വീഡിയോ കോളിൽ വന്നത്.
ജനുവരി 29 ന് ബോയ്‌സർ-പാൽഘർ സ്റ്റേഷനുകൾക്കിടയിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതനെ ട്രെയിൻ ഇടിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിയാൻ റെയിൽവേ പോലീസ് ഇയാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
ഇതേത്തുടർന്ന് പാൽഘറിൽ നിന്നുള്ള ഒരാൾ പോലീസിനെ സമീപിക്കുകയും മരിച്ചത് തന്റെ സഹോദരൻ റഫീഖ് ഷെയ്ഖ് ആണെന്ന് അവകാശപ്പെടുകയും ചെയ്തു. രണ്ട് മാസം മുമ്പ് റഫീഖിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പാൽഘർ റെയിൽവേ പോലീസ് കേരളത്തിലെ ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം സ്ഥിരീകരിച്ച് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
രണ്ട് ദിവസം മുമ്പ് കുടുംബാംഗങ്ങൾ മൃതദേഹം സംസ്‌കരിച്ചതായി പോലീസ് അറിയിച്ചു. ഞായറാഴ്ച സുഹൃത്ത് റഫീഖിന്റെ ഫോണിലേക്ക് വീഡിയോ കോൾ ചെയ്തപ്പോൾ റഫീഖ് കോൾ എടുത്ത് സുഖമാണെന്ന് പറഞ്ഞു. ഈ വീഡിയോ കോളിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ റഫീഖിന്റെ കുടുംബാംഗങ്ങൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. റഫീഖിന്റെതെന്നു കരുതുന്ന മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.