സൗദി അറേബ്യൻ ലീഗിലെ ആദ്യ ഗോളിലൂടെയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെയായിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. അൽ നാസറും അൽ ഫത്തേയും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
12-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ടെല്ലോയിലൂടെയാണ് ഫത്തേ ഗോൾ നേടിയത്. ഇടവേളയ്ക്ക് തൊട്ടുമുമ്പ് 42-ാം മിനിറ്റിൽ അൽ നാസർ ഒപ്പമെത്തി അമ്പത്തിയെട്ടാം മിനിറ്റിൽ ഫത്തേ വീണ്ടും ലീഡ് നേടി. 58-ാം മിനിറ്റിൽ സോഫിയനായിരുന്നു സ്കോറർ.
അൽ നാസർ തുടർച്ചയായ രണ്ടാം തോൽവി സ്ഥിരീകരിച്ചപ്പോൾ പെനാൽറ്റിയിലൂടെ റൊണാൾഡോ സമനില പിടിച്ചു. സൗദി ആരാധകരെ ആവേശത്തിലാഴ്ത്തി.
90+3 മിനിറ്റിലായിരുന്നു റോണോയുടെ ഗോൾ. ലോങ് വിസിലിന് തൊട്ടുമുമ്പ് (90+5) ചുവപ്പ് കാർഡ് കണ്ട് ടാലിസ്ക പുറത്തായത് അൽ നാസറിന് തിരിച്ചടിയായി. 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അൽ-നാസർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Cristiano Ronaldo's first league goal for Al-Nassr 🐐pic.twitter.com/TTFU6Dhhvv
— GOAL South Africa (@GOALcomSA) February 3, 2023