Click to learn more 👇

വിവാഹ ചടങ്ങിനിടെ പടക്കം പൊട്ടി: പേടിച്ചു വിരണ്ട കുതിര പുറത്തിരുന്ന വരനുമായി ഓടി


വിവാഹ ചടങ്ങിനിടെ നടന്ന രസകരമായ പല സംഭവങ്ങളും അബദ്ധങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നു.  

കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിനിടെ അപ്രതീക്ഷിതമായി പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഭയന്ന കുതിര വരനൊപ്പം ഓടിപ്പോയ സംഭവം വൈറലായിരുന്നു.

ഒരു പെൺകുതിരയുടെ പുറത്ത് ഇരുന്നാണ് വരൻ ചടങ്ങിലേക്ക് പ്രവേശിക്കുന്നത്.  എന്നാൽ അപ്രതീക്ഷിതമായി പടക്കം പൊട്ടിയതോടെ പേടിച്ചരണ്ട കുതിര പുറത്തു ഇരുന്ന വരനൊപ്പം ഓടി രക്ഷപ്പെട്ടു.  

ആദ്യം കുതിര അവിടെ നിൽക്കുമെന്നാണ് ആളുകൾ കരുതിയതെങ്കിലും കുതിര അവിടെ നിൽക്കാൻ കൂട്ടാക്കാതെ വരനൊപ്പം ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.  എങ്ങനെയെങ്കിലും കുതിരയെ പിടിച്ച് വരനെ താഴെയിറക്കാൻ ആളുകൾ കുതിരയുടെ പുറകെ ഓടുന്നതും ഇതെല്ലാം കണ്ട് ആളുകൾ അമ്പരന്നു നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

രസകരമായ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. കുതിരയ്ക്ക് വരനെ ഇഷ്ടമായെന്നും അതുകൊണ്ടാണ് വരനൊപ്പം കുതിര ഓടിയതെന്നും പലരും കമന്റ് ചെയ്തു.  മറ്റുചിലർ ഇത്തരം കാര്യങ്ങൾ ഗൗരവമായി കാണണമെന്നും മൃഗങ്ങൾ ഇത്തരം ശബ്ദങ്ങളെ ഭയപ്പെടുന്നുവെന്നും നിർദ്ദേശിച്ചു

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.