Click to learn more 👇

ഇണയെ ആകർഷിക്കാനുള്ള ഗംഭീര ട്രിക്ക്; ഇതൊരു വെറൈറ്റി പക്ഷിയാണ്‌ വീഡിയോ കാണാം


ഓരോ ജീവിവർഗവും ഇണയെ വ്യത്യസ്ത രീതികളിൽ ആകർഷിക്കുന്നു. ചിലർ ശബ്ദമുണ്ടാക്കുന്നു. ചിലർ നൃത്തം ചെയ്യും, ചിലർ തമാശകൾ പോലും ഒപ്പിക്കും. ഇണയെ ആകർഷിക്കാൻ വ്യത്യസ്ത വഴികൾ കാണിക്കുന്ന ഒരു പക്ഷിയുടെ വീഡിയോയെക്കുറിച്ചാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്.  

ഇണ ചേരാനായി ചിറക് വിരിച്ച് ശബ്ദമുണ്ടാക്കുന്ന ഗ്രൗസാണ് വീഡിയോയിൽ.

ആർട്ടിക് മേഖലയിൽ കാണപ്പെടുന്ന ഒരു ചെറിയ കോഴിയാണ് ഗ്രൗസ്. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലുമായി ഏകദേശം 25 ഇനം ഉണ്ട്.  കാഴ്ചയിൽ ചെറുതാണെങ്കിലും 'കളിപ്പക്ഷികൾ' എന്ന പേരിലാണ് ഇവ പ്രചാരത്തിലുള്ളത്.  കാലിന്റെ നഖങ്ങൾ വരെ തൂവൽ മൂടുന്നത് ഗ്രൗസിന്റെ മനോഹരമായ ഒരു സവിശേഷതയാണ്. അതിനാൽ, ഈ തൂവലുകൾ ശത്രുക്കളിൽ നിന്നുള്ള സംരക്ഷണമായും പ്രകൃതിയുടെ സംരക്ഷണ കവചമായും മാറുന്നു.

  പ്രണയവേളകൾ ആഘോഷിക്കുന്ന പക്ഷികളാണിവ പ്രജനകാലമാകുമ്പേഴേയ്ക്കും ആൺഗ്രൗസുകൾ മരങ്ങളിലോ പുൽമേടുകളിലോ ഇരുന്ന് നീട്ടിപ്പാടുന്നത് ഇവരുടെ സ്നേഹനിർഭരമായ സ്വഭാവസവിശേഷതയാണ്. ഇത് പലപ്പോഴും ഒരു മുഴക്കമായി തോന്നിയേക്കാം. തലകുലുക്കി തോൾസഞ്ചി വികസിപ്പിക്കുമ്പോൾ ഉള്ള് പൊള്ളയായ ഇതിൽ കാറ്റു തട്ടി 'ബുംബുംബും' എന്ന ശബ്ദമുതിർക്കുന്നു. ഇത് പെൺകിളിയെ ആകർഷിക്കുകയും ചെയ്യുന്നു.

വീഡിയോ കാണാം 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.