പ്രധാന പാര്‍ട്ടികളായ ഡി.എം.കെ. സഖ്യവും അണ്ണാ ഡി.എം.കെ. സഖ്യവും ഓരോവോട്ടിനും പണവും സമ്മാനങ്ങളും കൂപ്പണുകളും വാരിയെറിഞ്ഞപ്പോള്‍ വോട്ടുചെയ്യാന്‍ എല്ലാവരും ഒഴുകിയെത്തി.
തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പോളിംഗ് ദിവസം തന്നെ പ്രകടമായിരുന്നു.
ഇരു പാർട്ടികളിലുമായി ഓരോ വോട്ടർക്കും 5000 രൂപ വീതം നൽകി. ഡി.എം.കെ. സഖ്യം 3000 രൂപയും അണ്ണാ ഡി.എം.കെ. സഖ്യം 2000 രൂപ വീതം നൽകി. പിന്നെ സാരിയും വെള്ളി കൊലുസും വിളക്കും അരവണപ്പായസവും.
2,26,898 വോട്ടർമാരുള്ള മണ്ഡലത്തിൽ ഓരോ വോട്ടർക്കും നൽകിയ പണം കണക്കാക്കിയാൽ 113 കോടി രൂപയാണ് ചെലവഴിച്ചത്. വോട്ടെടുപ്പിന്റെ തലേന്ന് എല്ലാവർക്കും പണവും മറ്റും വിതരണം ചെയ്തു. മൂന്ന് വോട്ടർമാരുള്ള ഒരു വീടിന് 15,000 രൂപ ലഭിച്ചു.
ചുരുങ്ങിയത് ഒരുസാരിയും കൊലുസും വിളക്കും എല്ലാവര്‍ക്കുംകിട്ടി. സ്വകാര്യ കമ്ബനിയാണ് അരവണപ്പായസം നല്‍കിയത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസം മുതൽ 50,000 രൂപയിൽ കൂടുതൽ കൈവശം വയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത് വോട്ടിന് കോഴ നൽകുന്ന രീതി ഇല്ലാതാക്കാനാണ്.
എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ ഇടനിലക്കാരിലൂടെ എല്ലാം പതിവുപോലെ നടന്നു. വോട്ടിന് പണംനല്‍കുന്നത് തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പില്‍ പുതുമയല്ലെങ്കിലും, അത് തടയുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ തുടർച്ചയായി പരാജയപ്പെട്ടുവെന്നതാണ് വസ്തുത.
വോട്ടിന് പണവും സമ്മാനങ്ങളും നൽകിയതിന് പുറമെ മറ്റൊരു വാഗ്ദാനവുമായി ഡിഎംകെ സഖ്യം. സഖ്യത്തിന്റെ സ്ഥാനാർഥി ഇ.വി.കെ.എസ്. ഇളങ്കോവൻ വിജയിച്ചാൽ എല്ലാവർക്കും സമ്മാനം വാങ്ങാനുള്ള കൂപ്പണുകളും ഇവർ രഹസ്യമായി വിതരണം ചെയ്തു.