ഒരേ സമയം മൂന്നുപേരെയും സ്നേഹിക്കാനുള്ള വലിയ മനസ്സും കാമുകൻ കാണിച്ചു. ഒടുവിൽ മൂവരുടെയും സമ്മതത്തോടെ മൂന്ന് പേരെയും വിവാഹം കഴിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഒരേ വീട്ടിൽ താമസിക്കുന്നു.
കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നിവരുടെ പ്രണയകഥ ഇന്റർനെറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. ഈ മൂന്ന് സഹോദരിമാരും ഒരു ഗായകസംഘത്തിലെ ഗായകരാണ്. ഒരു ഗാനമേള പരിപാടിക്കിടെയാണ് സ്റ്റീവോ എന്ന യുവാവിനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്.
കേറ്റ് സ്റ്റീവോയെ ആദ്യമായി കാണുകയും മറ്റ് സഹോദരിമാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഒരേ സമയം മൂന്ന് സഹോദരിമാരെയും സ്റ്റീവോ ഇഷ്ടപ്പെട്ടു എന്നത് മാത്രമല്ല അവരുടെ പ്രണയകഥയുടെ ഹൈലൈറ്റ്. മൂന്ന് സഹോദരിമാർക്കും സ്റ്റീവോയെ ഇഷ്ടമായിരുന്നു, അവനെ അവരുടെ ഭർത്താവായി കാണണമെന്ന് ആഗ്രഹിച്ചു. വിവാഹശേഷം മൂവരും ഒരുമിച്ചാണ് ഒരു വീട്ടിൽ താമസിക്കുന്നത്. മൂവരുമായും ഒരുമിച്ച് ജീവിക്കുന്നത് തനിക്ക് ഒരിക്കലും പ്രശ്‌നമായിട്ടില്ലെന്നും മൂന്ന് ഭാര്യമാരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും സഹിച്ച് പ്രവർത്തിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്നും സ്റ്റീവോ പറയുന്നു.
തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച കേറ്റിനും ബുധനാഴ്ച ഇവായ്ക്കും മാറ്റിവെക്കുന്നു. ഭാര്യമാരും ഈ ടൈംടേബിൾ കർശനമായി പാലിക്കേണ്ടതുണ്ട്. സ്റ്റീവോയുടെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നുവരാതിരിക്കാൻ അവർ വളരെ ശ്രദ്ധിക്കുന്നുണ്ട്. തന്റെ മൂന്ന് ഭാര്യമാരുമൊത്തുള്ള ജീവിതത്തിൽ താൻ സംതൃപ്തനാണെന്ന് സ്റ്റീവോ പറയുന്നു.