Click to learn more 👇

അവധി ചോദിച്ചതിനു ജീവനക്കാരികളെ പൂട്ടിയിട്ട് മര്‍ദിച്ചു; വി‍ഡിയോ പുറത്ത്


തിരുവനന്തപുരം ∙ അവധി ചോദിച്ചതിന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളെ പൂട്ടിയിട്ട് മർദിച്ചതായി പരാതി. 

നെയ്യാറ്റിൻകര എസ്ബിടിസിയിലെ ജീവനക്കാരെ സ്ഥാപനത്തിലെ മാനേജർമാർ മർദിച്ചു.  വയനാട് സ്വദേശികളായ നന്ദന, സരിത എന്നിവർക്കാണ് മർദനമേറ്റത്.  സ്ഥാപന ഉടമ മുഖത്തടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

നെയ്യാറ്റിന്‍കരയില്‍ ജീവനക്കാരിയെ സ്ഥാപന നടത്തിപ്പുകാരന്‍ പൂട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ തൊഴില്‍ ചൂഷണത്തെക്കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി.

ബിസിനസ് കുറഞ്ഞാല്‍ നടത്തിപ്പുകാര്‍ മര്‍ദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. വ്യാപാരം കുറഞ്ഞാല്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യും. മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു. 

പ്രണയിച്ചതിന് സ്ഥാപനത്തിലെ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചുവെന്ന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തു. പ്രണയിച്ചാല്‍ ജോലിയില്‍ ശ്രദ്ധ കുറയും എന്ന് പറഞ്ഞായിരുന്നു മര്‍ദനം. സ്ഥാപന നടത്തിപ്പുകാരന്റെ ഭാര്യയും പല തവണ മര്‍ദിച്ചു. പണം കാണാനില്ല എന്നാരോപിച്ച്‌ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു.

വീട്ടുപയോഗ സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.