ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വിലയിൽ വൻ വർധന. സിലിണ്ടറിന് 50 രൂപ കൂടി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും.
ഇതോടെ 14.2 കിലോയുള്ള ഗാർഹിക സിലിണ്ടറിന് ഡൽഹിയിൽ 1103 രൂപയും കേരളത്തിൽ 1110 രൂപയുമായി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 351 രൂപ വർധിച്ച് 2,124 രൂപയായി. നേരത്തെ വാണിജ്യ സിലിണ്ടറിന് 1,773 രൂപയായിരുന്നു വില. ഇതോടെ ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയേക്കും.