Click to learn more 👇

സംസാരിച്ചുകൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ 68 കാരന് ദാരുണാന്ത്യം, തല ചിതറിയ നിലയില്‍


ഉജ്ജയിൻ: സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലാണ് ഫോൺ പൊട്ടിത്തെറിച്ചത്.

ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോൺ ചാർജ് ചെയ്യുന്നതിനിടെ വിളിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ദയാറാം ബറോഡ് മരിച്ചു. ശരീരഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു മരണം.തലയുടെ ഒരു ഭാഗം ചിതറിയ നിലയിലായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ലഭിക്കാതെ വന്നതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ സുഹൃത്താണ് ദയാറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  തല ചിതറിയ നിലയിലാണ് സുഹൃത്ത് കണ്ടതെന്ന് പോലീസ് പറഞ്ഞു.  മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.  സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് വീട്ടിൽ പരിശോധന നടത്തിയെങ്കിലും മറ്റ് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പടെയെത്തി പരിശോധന നടത്തി.  കൊല്ലപ്പെട്ടയാളുടെ വീടിനു സമീപത്തുകൂടി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്.  അപകടത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് സംശയം ഉയർന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.