Click to learn more 👇

ഭൂകമ്പത്തിലും വിറക്കാതെ സിസേറിയൻ നടത്തി ഡോക്ടർമാർ വീഡിയോ കാണാം


ശ്രീനഗര്‍: ഭുകമ്ബം ഭീതി സൃഷ്ടിച്ച രാത്രിയില്‍ ജമ്മുകാശ്മീരിലെ അനന്ത്‌നാഗിലെ ആശുപത്രിയില്‍ പ്രസവമെടുത്ത് ഡോക്ടര്‍.

ബിജ്‌ബെഹറയിലെ സബ് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുന്നതിനിടയിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശം മുഴുവന്‍ ഭൂകമ്ബത്തില്‍ വിറയ്ക്കുമ്ബോള്‍ വിറയില്ലാതെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലായിരുന്നു ഡോക്ടറും സംഘവും.

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ്. രാത്രി 10. 17 നായിരുന്നു ഭൂകമ്ബം. കശ്മീര്‍ താഴ്‌വരയെയും ഭൂകമ്ബം ബാധിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.