Click to learn more 👇

181 കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ ഹൃദയം; 3.2 കിലോമീറ്റര്‍ അകലെ നിന്നും ഹൃദയമിടിപ്പ് കേള്‍ക്കാം


രസകരവും വിജ്ഞാനപ്രദവും കൗതുകപരവുമായ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ അനുദിനം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ, അത്തരത്തിലൊരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രമുഖ ഇന്ത്യന്‍ വ്യവസായികളിലൊരാളായ ഹര്‍ഷ ഗൊയങ്ക പങ്കുവെച്ച ചിത്രമാണിത്. ലോകത്തിലെ ഏറ്റവും വലിയ ഹൃദയത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിഗലം. എന്നാല്‍ അവയുടെ ഹൃദയത്തിന്റെ വലിപ്പം എത്രമാത്രം ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. അങ്ങനെയുള്ളവര്‍ക്ക് ഹര്‍ഷ പങ്കുവെച്ച ചിത്രം കണ്ട് അത്ഭുതം തോന്നാം. നീലത്തിമിംഗലത്തിന്റെ ഹൃദയമാണിത്. ഇതിന് 181 കിലോഗ്രാം ഭാരമുണ്ട്. 1.2 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഉയരവുമുണ്ട്. ഇതിന്റെ ഹൃദയമിടിപ്പ് 3.2 കിലോമീറ്റര്‍ അകലെ നിന്ന് കേള്‍ക്കാം' എന്ന് ഹര്‍ഷ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

2014-ല്‍ കാനഡയിലെ റോക്കി ഹാര്‍ബര്‍ എന്ന തീരദേശ പട്ടണത്തില്‍ അടിഞ്ഞ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നാണ് ഈ ഹൃദയം എടുത്തത്. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയകളിലൂടെയാണ് ഹൃദയത്തെ പുറത്തെടുത്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.