Click to learn more 👇

ജനസംഖ്യ കുറയുന്നു, ദമ്ബതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നാല്‍ അരലക്ഷം ബാങ്കില്‍ എഫ് ഡി



ജയ്പൂര്‍ : സ്വന്തം സമുദായത്തിന്റെ വലിപ്പം അനുദിനം കുറയുന്നതില്‍ ആശങ്കയുമായി രാജസ്ഥാനിലെ മഹേശ്വരി ജാതിക്കാര്‍

അന്യം നിന്ന് പോകുന്നത് തടയുന്നതിനായി ദമ്ബതികളില്‍ ജനിക്കുന്ന മൂന്നാമത്തെ കുഞ്ഞിന് അരലക്ഷം ബാങ്കില്‍ എഫ് ഡിയായി നല്‍കാനാണ് തീരുമാനം. മുന്‍പ് മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയാണെങ്കില്‍ മാത്രമായിരുന്നു ധനസഹായം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലിംഗഭേദമില്ലാതെ മൂന്നാമത്തെ കുട്ടിയ്ക്ക് പണം നല്‍കാനാണ് ജാതി സംഘടന തീരുമാനമെടുത്തത്. രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന ജാതി സംഘടനയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

തങ്ങളുടെ ഇടയില്‍ വിവാഹ പ്രായമെത്തിയവരുടെ ഇപ്പോഴത്തെ അവസ്ഥയും യോഗത്തില്‍ ചര്‍ച്ചയായി. വിവാഹിതരാവാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവശേഷിക്കുന്നില്ലെന്നതും, തങ്ങളുടെ ജാതി വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും നേതൃത്വം കണ്ടെത്തി. ഇതാണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന കുടുംബത്തിന് ആദരവ് നല്‍കാന്‍ പ്രേരിപ്പിച്ചത്. രാംകുമാര്‍ജി ഭൂതദയുടെ അദ്ധ്യക്ഷതയിലാണ് വാര്‍ഷിക പൊതുയോഗം പുഷ്‌കറില്‍ നടന്നത്. രാജസ്ഥാനിലും മറ്റ് സംസ്ഥാനങ്ങളിലുമായി ചിതറിക്കിടക്കുന്ന മഹേശ്വരി ജാതിയിലെ നൂറ് കണക്കിനാളുകളാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്നവരാണ് മഹേശ്വരി വിഭാഗം. ഉപജീവനത്തിനായി പരമ്ബരാഗതമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരാണ് ഇവര്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.