പ്ലസ് ടു വരെ പഠിച്ച തൊഴില്‍ രഹിതര്‍ക്കാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2.5 ലക്ഷത്തിന് താഴെ കുടുംബത്തില്‍ വാര്‍ഷികവരുമാനം ഉള്ളവര്‍ക്കാണ് ഈ പദ്ധതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, മുന്‍ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പല്‍ കൗണ്‍സിലുകളുടെയും ചെയര്‍മാനും മുന്‍ ചെയര്‍മാനുമായ യുവാക്കള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയില്ല. പദ്ധതിയില്‍ അര്‍ഹതലഭിക്കുന്ന യുവാക്കള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷവും ജോലി ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി പദ്ധതി നീട്ടും. ജോലികള്‍ ലഭിച്ചിട്ടും വേണ്ടെന്ന് വച്ചവര്‍ക്ക് ഈ പദ്ധതിയിലൂടെ പണം ലഭിക്കില്ല.
പദ്ധതിയ്ക്ക് അര്‍ഹതയുള്ളവര്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഘടന അനുസരിച്ച് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷ നല്‍കുന്നവരുടെ ബാങ്ക് അക്കൗണ്ടിലായിരിക്കും പദ്ധതി പ്രകാരമുള്ള പണം എത്തുന്നത്.
ഛത്തീസ്‌ഗഢ് ഗവണ്‍മെന്റിന്റെ 2023 മാര്‍ച്ച് ആറിലെ ബഡ്‌ജറ്റിലാണ് ഈ പദ്ധതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ യുവാക്കള്‍ക്കായി അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ ഈ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.