ഒരു സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി താമസിച്ചിരുന്ന വാരണാസിയിലെ ഹോട്ടല്‍ മുറിയിലാണ് ആകാംക്ഷാ ദുബെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആകാംക്ഷാ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ്, നടി ഇന്‍സ്റ്റാഗ്രാം ലൈവില്‍ വന്ന് മുഖംപൊത്തി കരഞ്ഞത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വാരണാസിയിലെ സാരാനാഥിലെ ഹോട്ടല്‍ സോമേന്ദ്രയിലാണ് നടി മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും ആകാക്ഷാ മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നുകയും സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. യൂണിറ്റിലെ ആളുകളും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ അകാംക്ഷ ദുബെയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.