Click to learn more 👇

ആ ഫ്രീകിക്ക് ഗോളോ? വിവാദങ്ങളില്‍ മറുപടിയുമായി ഛേത്രി, എല്ലാം ലൂണയ്ക്ക് അറിയാമെന്ന് വിശദീകരണം


ഐഎസ്എൽ നോക്കൗട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങൾക്ക് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ സാക്ഷിയായി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിനിടെ അതിവേഗ ഫ്രീകിക്കിലൂടെ സുനിൽ ഛേത്രി ബെംഗളൂരുവിന്റെ ലീഡ് നേടി. ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാൻ വുകോമാനോവിച്ചും ഇത് ഗോളല്ലെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.  ഇതിനുശേഷം ഇവാനും സംഘവും തന്റെ കളിക്കാരെ തിരികെ വിളിച്ച് മത്സരം പൂർത്തിയാകുന്നതിന് മുമ്പ് മൈതാനം വിട്ടു.  ഇന്നലത്തെ വിവാദ ഗോളോടെ സുനിൽ ഛേത്രി പൂജ്യമായി എന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ഹീറോ സുനിൽ ഛേത്രിയുടെ പ്രതികരണം എന്താണെന്ന് നോക്കാം.

  എനിക്ക് ഫ്രീ കിക്ക് ലഭിച്ചു, ഓപ്പണിംഗ് കണ്ടു, അതിലൂടെ ഗോളടിച്ചു.കിക്കെടുക്കാന്‍ വിസിലോ പ്രതിരോധ കോട്ടയോ ആവശ്യമില്ലെന്ന് റഫറി ക്രിസ്റ്റല്‍ ജോൺ പറഞ്ഞു. ഉറപ്പാണോ എന്ന് ചോദിച്ചു. ഇത് അഡ്രിയാന്‍ ലൂണ കേട്ടതാണ്. അതുകൊണ്ടാണ് അദേഹം ആദ്യം ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചത്. മത്സരം പൂർത്തിയാക്കാതെ കളം വിട്ടത് മോശമാണെന്ന് മത്സരശേഷം സുനിൽ ഛേത്രി പറഞ്ഞു.  വിവാദ ഗോളിലൂടെ ബംഗളൂരു എഫ്‌സിയെ സെമിയിലെത്തിച്ച സുനിൽ ഛേത്രിയെ ഹീറോ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.