Click to learn more 👇

ഭാഗ്യം കൊണ്ടുവരും, കച്ചവടം കൂടുതല്‍ മെച്ചപ്പെടും; കോഴിഫാമില്‍ കുറുക്കനെ വളര്‍ത്തിയയാള്‍ പിടിയില്‍


ബെംഗളൂരു: ബിസിനസ് മെച്ചപ്പെടുമെന്നും ഭാഗ്യം വരുമെന്നും വിശ്വസിപ്പിച്ച് കോഴിഫാമിൽ കുറുക്കനെ വളർത്തിയ ആളെ വനംവകുപ്പ് പിടികൂടി.

കർണാടക തുമകൂരു ജില്ലയിലെ ഹെബ്ബൂര്‍ സ്വദേശി ലക്ഷ്മികാന്ത് (34) ആണ് പിടിയിലായത്. ഫാമിൽ കച്ചവട ആവശ്യങ്ങൾക്കായി എത്തിയവരാണ് കുറുക്കനെ വളർത്തുന്ന വിവരം വനംവകുപ്പിനെ അറിയിച്ചത്.

ലക്ഷ്മികാന്ത് കോഴിഫാമിന്റെ ഉടമയാണ്.  കുറുക്കനെ കണ്ടാൽ ഭാഗ്യം ലഭിക്കുമെന്നും ബിസിനസ് മെച്ചപ്പെടുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഗ്രാമത്തിലെ വനമേഖലയിൽ നിന്നാണ് ലക്ഷ്മികാന്തിന് കുറുക്കനെ ലഭിച്ചത്. തുടർന്ന് കുറുക്കൻ കുഞ്ഞിനെ രഹസ്യമായി ഫാമിൽ കൊണ്ടുവന്ന് വളർത്തി. 

കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലുളള ഗ്രാമങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ കുറുക്കന്റെ ചിത്രമോ പ്രതിമയോ സൂക്ഷിക്കുന്നത് വിശ്വാസമാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.