കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു.
ഇന്നലെ രാത്രി ഒമ്ബതോടെ ഇരുമ്ബനം ചൈത്രത്തിന് സമീപം വച്ച് കസ്റ്റഡിയിലെടുത്ത ഇരുമ്ബനം ചാത്തന്‍വേലി പറമ്ബില്‍ മനോഹരന്‍ (53) ആണ് മരിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചെന്നാണ് പൊലീസ് ആരോപണം.
സ്റ്റേഷനില്‍ എത്തിച്ചയുടന്‍ കുഴഞ്ഞുവീണ മനോഹരനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് വിട്ടു. ഇവിടെ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ്‌ആശുപത്രിയില്‍. സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി മനോഹരനെ മര്‍ദ്ദിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.