സ്കൂളില്‍ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുപ്പത് വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചുപേരാണ് അപകടത്തില്‍പെട്ടത്.
രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.