Click to learn more 👇

ബ്യൂട്ടി പാർലറിന്റെ മറവിൽ അനധികൃതമായി മസാജ് സെന്റർ; മൂന്ന് പേർ അറസ്റ്റിൽ


ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മസാജ് സെന്ററിൽ പൊലീസ് റെയ്ഡ്. മസാജിങ്ങിനെത്തിയ രണ്ട് യുവാക്കൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

രണ്ട് യുവതികളെ രക്ഷപ്പെടുത്തി. സ്ഥാപനത്തിന്റെ മറവിൽ അനധികൃത പ്രവർത്തനവും അനാശാസ്യ പ്രവർത്തനങ്ങളും നടന്നിരുന്നതായും പൊലീസ് പറഞ്ഞു. കെഎസ്‍ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ലാവ എന്ന ബ്യൂട്ടി പാർലറിലാണ് റെയ്ഡ് നടന്നത്. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ബ്യൂട്ടി പാർലർ ഉടമ. ഇയാളാണ് ഒന്നാം പ്രതിയെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ ആലപ്പുഴ സ്വദേശി വില്യം(23) ആണ് രണ്ടാം പ്രതി. മറ്റ് ജോലിക്കാരായ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെ രക്ഷപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.