മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ടപ്പോള്‍ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകന്‍.
തന്റെ സ്വപ്നത്തിലെ മധുരമായ പതിനേഴുകാരിയെ കാത്തിരുന്ന 22 കാരനെ തേടി നാല് കുട്ടികളുടെ അമ്മ വീട്ടിലെത്തി. കുട്ടികളിൽ ഒരാൾക്ക് കാമുകന്റെ അതേ പ്രായമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം.
കാമുകൻ ലൊക്കേഷനൻ നൽകിയതനുസരിച്ച് കോഴിക്കോട് സ്വദേശിനിയായ കാമുകി കാളികാവിലെ വീട്ടിലെത്തി. പ്രണയം തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ഇപ്പോഴാണ് ഇരുവരും തമ്മിൽ കാണുന്നത്.
കാമുകിയെ നേരിൽ കണ്ട യുവാവും വീട്ടുകാരും യുവതിയെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവിനൊപ്പം പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ മറുപടി.രക്ഷയില്ലാതായതോടെ കാമുകന്‍ അലമുറയിട്ട് കരഞ്ഞു.
കാമുകൻ ചെറുപ്പമാണെന്നറിഞ്ഞിട്ടും പിന്മാറാൻ വീട്ടമ്മ തയാറാകാതെ ഇരുന്നത് വീട്ടുകാരെയും വലച്ചു. തുടർന്ന് കാമുകന്റെ വീട്ടുകാർ പോലീസിന്റെ സഹായം തേടി. അതേ സമയം വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോഴിക്കോട് പോലീസിൽ പരാതി നൽകി. ഇതിനിടെയാണ് വീട്ടമ്മയെക്കുറിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
ഇവരെ കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്നു എന്ന ധാരണയില്‍ ബന്ധുക്കൾ കാളികാവിലെത്തി. പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാവിനെ മര്‍ദിക്കാനായിരുന്നു ബന്ധുക്കളുടെ ലക്ഷ്യം. തുടര്‍ന്ന് ഇവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായതോടെ പൊലീസ് സ്‌റ്റേഷനില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവാവിനെ വിട്ടയച്ചു. എങ്കിലും ഇപ്പോഴും ഞെട്ടലില്‍ നിന്ന് പൂര്‍ണമായും ഇയാള്‍ മുക്തനായിട്ടില്ല.