Click to learn more 👇

പിതാവ് പഠിക്കാന്‍ പറഞ്ഞു; ഒമ്ബത് വയസുകാരിയായ 'ഇന്‍സ്റ്റാ ക്വീന്‍' ആത്മഹത്യ ചെയ്തു


ചെന്നെെ: പിതാവ് പഠിക്കാന്‍ പറഞ്ഞതില്‍ മനംനൊന്ത് ഒമ്ബതുവയസുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിവാണ് സംഭവം.

പെണ്‍കുട്ടിയുടെ പിതാവ് കൃഷ്‌ണമൂര്‍ത്തിയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച അമ്മൂമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പിതാവ് വീട്ടില്‍ പോയി പഠിക്കാന്‍ പറഞ്ഞ് താക്കോല്‍ നല്‍കി. തുടര്‍ന്ന് പുറത്തുപോയ പിതാവ് രാത്രി 8.15നാണ് തിരിച്ച്‌ വീട്ടിലെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ കൃഷ്‌ണമൂര്‍ത്തി മകളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ജനല്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറുകയായിരുന്നു. വീട്ടിനുള്ളില്‍ കയറിയ പിതാവ് റൂമില്‍ കോട്ടണ്‍ തുണിയില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത് . ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച്‌ മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു പെണ്‍കുട്ടി. നിരവധി റീലുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ കുട്ടിയെ ' ഇന്‍സ്റ്റാ ക്വീന്‍' എന്നാണ് വിളിച്ചിരുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.