ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശിക്ക് 3000 രൂപയും അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് 2000 രൂപയുമണ് വാങ്ങിയത്.
ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി തിങ്കളാഴ്ചയാണ് പാവറട്ടി പൂവത്തൂർ സ്വദേശിനിയായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ഭർത്താവിനോട് ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി ജിം പോളിനെ വിവരമറിയിച്ചതിനെ തുടർന്ന് കെണിയൊരുക്കി.
ആശുപത്രിക്ക് മുന്നിലെ സ്വകാര്യ പ്രാക്ടീസ് നടതുന്ന മുറികളിൽ തുക കൈപ്പറ്റുന്നതിനിടെ ഡോ.വർഗീസ് കോശി, ഡോ.വീണ വർഗീസ് എന്നിവരും പിടിയിലായി.
രണ്ട് മാസം മുമ്പ് പരാതിക്കാരന്റെ ഭാര്യയെ പ്രസവം നിറുത്തുന്നത്തിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോഴും ഡോ. പ്രദീപ് വര്‍ഗീസ് കോശി കൈക്കൂലി വാങ്ങിയിരുന്നു. ഇയാളുടെ കുന്നംകുളത്തുള്ള വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.