തിരുവനന്തപുരം പെരുമാതുറ പതിനേഴുകാരന്റെ മരണത്തില്‍ മയക്കുമരുന്നു നല്‍കിയതാണെന്ന് പരാതിയുമായി അമ്മ.
പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍ റജില ദമ്ബതികളുടെ മകന്‍ ഇര്‍ഫാന്‍ (17) ആണ് ഇന്നു രാവിലെ മരിച്ചത്.കഴിഞ്ഞ ദിവസം ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോവുകയും ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഛര്‍ദ്ദിയുമുണ്ടായി.
ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇര്‍ഫാന്‍ അമ്മയോടു പറഞ്ഞതായി 'അമ്മ റജുല. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാന്‍ മരിച്ചിരുന്നു.
Video courtesy Asianet News