Click to learn more 👇

മദ്യം വാങ്ങാന്‍ പണം നല്‍കാത്ത അമ്മയെ കഴുത്തുഞെരിച്ച്‌ കൊന്നു; മകന്‍ അറസ്റ്റില്‍, കൃത്യത്തില്‍ പിതാവിനും പങ്കെന്ന് പ്രതി


ആലപ്പുഴ: മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ കഴുത്തു ഞെരിച്ച് കൊന്നു. കുറത്തിയാട് പുത്തൻതറയിൽ രമാ മോഹനെയാണ് (65) മകൻ മിഥുൻ കൊലപ്പെടുത്തിയത്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അച്ഛൻ മോഹനൊപ്പം വീട്ടിൽ മദ്യപിക്കുകയായിരുന്നു മിഥുൻ. ഇതിനിടെ മദ്യം വാങ്ങാൻ പണം തരണമെന്ന് ഇയാൾ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. പണം നൽകാത്തതിനെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവിനും പങ്കുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില് മോഹനനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

 മറ്റൊരു മകനൊപ്പം വാടക വീട്ടിലായിരുന്നു രമയുടെ താമസം. കുറച്ച്‌ ദിവസം മുമ്ബാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.