Click to learn more 👇

അന്ന് ഞാൻ അഞ്ചിലാണ്, അയാൾ ചെയ്തത് എന്താണെന്ന് പോലും മനസ്സിലായിരുന്നില്ല..’ – മോശം അനുഭവത്തെ കുറിച്ച് അനശ്വര


സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ അനശ്വര ഇന്ന് നായികയായി തിളങ്ങുകയാണ്. സിനിമയ്ക്ക് പുറത്ത് തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തുറന്നുപറയുന്ന വ്യക്തിയാണ് അനശ്വര. വസ്ത്രധാരണത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്


ഒരു അഭിമുഖത്തിൽ അനശ്വര പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് അനശ്വര പറഞ്ഞു.  അനശ്വരയുടെ വാക്കുകൾ, 

“അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, ഞാൻ ബസിൽ യാത്ര ചെയ്യുമ്പോൾ, ബസിൽ അധികം ആളുകളുണ്ടായിരുന്നില്ല. ഞാൻ അച്ഛന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

അധികം ആളുകളില്ല.. മൂന്നുനാലു പേർ അവിടെയും ഇവിടെയുമായി ചിതറി ഇരിക്കുന്നു. ഏതോ ഒരു പുള്ളി പിറകിൽ വന്നിരുന്നു. ഷൂ ഷൂ എന്ന് വിളിച്ചു എനിക്കറിയാവുന്ന ഒരു ചേച്ചി എന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. എന്നെയാണോ വിളിച്ചത് എന്നറിയില്ല. തിരിഞ്ഞു നോക്കിയപ്പോൾ പുള്ളി എന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. എനിക്ക് അറിയില്ലായിരുന്നു ആ പുള്ളി എന്താണ് ചെയ്യുന്നത് എന്ന്!


എന്റെ അമ്മ എന്നോട് ഗുഡ് ആൻഡ് ബാഡ് ടച്ച് ഒക്കെ പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരാളാണ് അതിൽ ഒരു സുഖം കണ്ടെത്തുമെന്ന് എനിക്ക് അറിയില്ലായിരുന്നു, ഞാൻ ഇത് എന്റെ അടുത്തിരുന്ന ചേച്ചിയോട് പറഞ്ഞു.  അപ്പോൾ ചേച്ചി എഴുന്നേറ്റു.. അപ്പോൾ തന്നെ പുള്ളി എഴുന്നേറ്റു പോയി.  ആലോചിക്കുമ്പോൾ പോലും!!  ആ പുള്ളിയുടെ വീട്ടിലെ ആളുകളുടെ അവസ്ഥ, ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ ഒക്കെ അവസ്ഥ!


എന്നെ വല്ലാതെ വിഷമിപ്പിച്ച സംഭവമായിരുന്നു അത്. ആ വ്യക്തിയെയും അവനെപ്പോലുള്ള ആളുകളെയും കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഇപ്പോഴും അസ്വസ്ഥത തോന്നുന്നു.  വളർന്നതിന് ശേഷം ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല.  

ഇപ്പോൾ തിരിച്ചറിവ് ആയല്ലോ.. എന്താണ് അവർ ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള ഒരിതുണ്ട്. അതുകൊണ്ട് തന്നെ നല്ല അടി കൊടുക്കും..”, അനശ്വര താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.