Click to learn more 👇

പശുക്കള്‍ക്കുനേരെ ലൈംഗിക അതിക്രമം, കൊല്ലത്ത് യുവാവ് അറസ്റ്റില്‍


കൊല്ലം: പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ചിതറ ഇരപ്പില്‍ സ്വദേശി സുമേഷാണ് അറസ്റ്റിലായത്.

സലാഹുദ്ദീന്‍ എന്നയാളുടെ പശുവിനെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

റബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പശുവിനെ മാറ്റിക്കെട്ടാന്‍ എത്തിയപ്പോഴാണ് അതിനെ സുമേഷ് ഉപദ്രവിക്കുന്നത് കണ്ടത്. സലാഹുദ്ദീന്റെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ സുമേഷ് ഓടി വീട്ടിനുളളില്‍ കയറി. വിവരമറിഞ്ഞെത്തിയ ചിതറ പൊലീസ് ‌ഏറെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്.

കുറച്ചുമാസങ്ങള്‍ക്കുമുമ്ബ് സലാഹുദ്ദീന്‍ വളര്‍ത്തിയിരുന്ന മറ്റൊരു പശു ചത്തിരുന്നു. ഇതിനെ താന്‍ പീഡിപ്പിച്ചുകൊന്നതാണെന്ന് സുമേഷ് പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ മദ്യലഹരിയിലാണ് ഇയാള്‍ പറഞ്ഞതെന്ന് കരുതി ആരും ഗൗനിച്ചില്ല. പശുവിലെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നത് നേരില്‍ കണ്ടതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്.

ലഹരിക്ക് അടിമയായ സുമേഷ് നിരന്തര ശല്യക്കാരനെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പകല്‍ സമയങ്ങളില്‍ എത്തി അതിക്രമം കാണിക്കാറുണ്ടെന്നും സ്കൂള്‍ കുട്ടികള്‍ക്കുനേരെയും സ്ത്രീകള്‍ക്കുനേരെയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നത് പതിവാണെന്നും അവര്‍ പറയുന്നു. പൊലീസ് എത്തുമ്ബോള്‍ മാനസികാസ്വാസ്ഥ്യം എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അഭിനയിച്ച്‌ രക്ഷപ്പെടുകയായിരുന്നു പതിവ്.ഇയാള്‍ക്കെതിരെയുള്ള പരാതികള്‍ വിശദമായി അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

ജില്ലയിലെ ചടയമംഗലം, പോരേടം, മയ്യനാട് പ്രദേശങ്ങളിലും സമാനമായ രീതിയിലുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരെ പൊലീസ് അടുത്തിടെ അറസ്റ്റുചെയ്തിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.