Click to learn more 👇

ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട ബസ് ചായക്കടയില്‍ ഇടിച്ചു കയറി


കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ പാറോലിക്കലില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം.  ഇരുപതോളം യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തുടർന്ന് ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

  പിറവം കോട്ടയം റൂട്ടിലോടുന്ന ജയ് മേരി ബസാണ് അപകടത്തിൽപ്പെട്ടത്.  അപകടത്തിൽ ചായക്കട പൂർണമായും തകർന്നു. കടയില്‍ ആളില്ലാത്തത് ദുരന്തം ഒഴിവായി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.