Click to learn more 👇

ബ്രഹ്മപുരത്തെ തീ അണയും മുന്‍പേ കലക്ടർക്ക് സ്ഥലം മാറ്റം; രേണുരാജ് ഇനി വയനാട് കലക്ടർ


തിരുവനന്തപുരം∙ ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടർ രേണുരാജിനെ വയനാട് കളക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷാണ് എറണാകുളം കളക്ടർ.

എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം. കേസ് വിചാരണയ്ക്ക് എടുത്തപ്പോൾ കളക്ടർ ഹാജരാകാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

തൃശൂർ കലക്ടർ ഹരിത വി.കുമാറിനെ ആലപ്പുഴ കലക്ടറായി നിയമിച്ചു. വയനാട് കലക്ടർ എ.ഗീതയെ കോഴിക്കോട് കലക്ടറാക്കി. ആലപ്പുഴ കലക്ടർ വി.ആർ.കെ. തേജയെ തൃശൂർ കലക്ടറാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.