Click to learn more 👇

ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ എംബസിക്ക് മുൻപിൽ പ്രതിക്ഷേധിച്ച ആളുകളെ ബ്രഹ്മപുരത്ത് കാണാനില്ല; ശോഭ സുരേന്ദ്രന്‍


ബ്രഹ്മപുരത്തെ പുക കാരണം മുമ്പ് ആമസോൺ കാടുകളിലെ  തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും കാണാൻ കഴിയുന്നില്ല....ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിലൂടെയാണ് ശോഭ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. ശോഭാ സുരേന്ദ്രൻ ഷെയർ ചെയ്ത പോസ്റ്റിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എം പി ഉള്‍പ്പെടെയുള്ളവരുടെയുള്ളവര്‍ ചിത്രത്തിലുണ്ട്.

ആമസോൺ കാടുകളിലെ കാട്ടുതീ നിയന്ത്രിക്കാൻ തയാറാകാത്ത ബ്രസീൽ സർക്കാരിനെതിരെ അഞ്ചുവർഷം മുമ്പ് പ്രതിഷേധമുയർന്നിരുന്നു. ഇന്ത്യയിലും പ്രതിഷേധമുയർന്നു.  

ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തി. അന്നത്തെ ഡിവൈഎഫ്‌ഐ അഖിഅഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നിലായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.