ആറ്റിങ്ങല്‍ സുബിനം ഹൗസില്‍ സുബി എസ്. നായര്‍ (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വര്‍ക്കലയില്‍ ഇയാള്‍ സുബീസ് ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനം നടത്തുന്നുണ്ട്.
കഴിഞ്ഞ ജൂലായില്‍ പരിചയപ്പെട്ട 28കാരിയായ വിദ്യാര്‍ത്ഥിയെ വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം പകര്‍ത്തിയ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി.
വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതി ഗര്‍ഭച്ഛിദ്രത്തിനും വിധേയയായി. പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹമോചിതനാണ്. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗത്തിനും ഐ.ടി ആക്‌ട് പ്രകാരവുമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.