മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നിന്നുള്ള 10 വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

റോഡിലൂടെ നടന്നുപോയ മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ മർദിച്ച് പത്തുവയസുകാരി കൊച്ചുമകൾ താരമായി.  സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൂനെ ശിവാജിനഗർ മോഡൽ കോളനിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.  അറുപതുകാരിയായ ലതാ ഘാഗ് തന്റെ ചെറുമകൾ രുത്വി ഘാഗിനൊപ്പം ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു. അവർ നടന്നുപോകുമ്പോൾ, ഒരു ബൈക്കിൽ ഒരാൾ വഴി ചോദിക്കുന്നതുപോലെ അരികിൽ നിർത്തി.

തുടര്‍ന്ന് മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഇത് മുത്തശ്ശി തടയുന്നുണ്ട്. ഇത് കണ്ട 10 വയസുകാരി ഓടി വന്ന് മോഷ്ടാവിന്റെ മുഖത്ത് കൈയിലുള്ള വസ്തുകൊണ്ട് ഇടിക്കുന്നു ഇരുവരും ചേർന്ന് പലതവണ മർദിച്ചപ്പോൾ മോഷ്ടാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത് വീഡിയോ കാണാം 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.