Click to learn more 👇

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം; 9 പേര്‍ മരിച്ചതായി സൂചന; ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി; വീഡിയോ കാണാം

 


പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ ഭൂകമ്ബത്തില്‍ ഒമ്ബത് പേര്‍ മരിച്ചതായി സൂചന. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഫൈസാബാദ് ആണ്.

പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്‌വ പ്രവിശ്യയിലെ സ്വാത് താഴ്‌വര മേഖലയില്‍ നൂറിലധികം പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പാകിസ്ഥാന്‍ എമര്‍ജന്‍സി സര്‍വീസ് വക്താവ് ബിലാല്‍ ഫൈസി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് ഒമ്ബത് പേര്‍ മരിച്ചത്. ഭൂചലനത്തില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നാണ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

48 മണിക്കൂറിനിടെ അഫ്ഗാനിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ്. മാര്‍ച്ച്‌ 19ന് രാത്രി 10.37ന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്നലെ പകല്‍ ഫൈസാബാദില്‍ തന്നെ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി.

ഇന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം രാത്രി 10.17 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക വിശദീകരണം.

ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം രാത്രി 10.17 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടു.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഫൈസാബാദാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലും രാത്രി 10.20ന് ഭൂമികുലുക്കം അനുഭവപ്പെട്ടു. മിനിറ്റുകള്‍ നീണ്ടുനിന്ന ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പലയിടങ്ങളിലും ഭയചകിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങി. വീടുകളില്‍ സാധനങ്ങള്‍ ഇളകി നിലത്തുവീണതായി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചു. ഗാസിയാബാദില്‍ വന്‍ പ്രകമ്ബനമാണുണ്ടായത്. ഡല്‍ഹി ഷകര്‍പുര്‍ പ്രദേശത്ത് കെട്ടിടം കുലുങ്ങിയതായി അഗ്നിരക്ഷാസേന അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.